തൃശൂര്‍: പ്രണയം ബ്രേക്കപ്പായതിന്റെ 666ാം ദിവസം 666 ഹൃദയ ബലൂണുകള്‍ ഊതിവീര്‍്പ്പിച്ച് വഴിയോരത്ത് കെട്ടിയ യുവാവ് വീണ്ടും രംഗത്ത്. ഇത്തവണ, പ്രേമം പൊളിഞ്ഞതിന്റെ 777-ാം ദിവസം, 777 കിലോമീറ്റര്‍ ഓടിത്തീര്‍ത്തായിരുന്നു കക്ഷിയുടെ ബ്രേക്ക് അപ്പ് ആഘോഷം. ‘തേപ്പ്, ലവ് അറ്റ് 777 കിലോമീറ്റര്‍’ എന്നെഴുതിവച്ച് എടുത്ത സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റാണ്.
തൃശൂര്‍ കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിനടുത്ത് 666 ചുവന്ന ബലൂണുകള്‍ ഊതി വീര്‍പ്പിച്ചു കെട്ടിയാണ് ഇയാള്‍ ആദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ കെട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത്രയും ബലൂണുകള്‍ ഊതിവീര്‍പ്പിക്കുന്നത് കണ്ട് കൗതുകത്തോടെ ചോദിച്ചവരോട് ‘ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസായി. ഇത്രേം ദിവസം കാത്തിരുന്നു, അതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ’- എന്ന മറുപടിയും യുവാവ് നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തവണ ദിവസങ്ങളെടുത്താണ് 777 കിലോമീറ്റര്‍ ഓടിയെത്തിയതെന്ന് ഇയാള്‍ പറയുന്നു. 888ാം ദിവസം എന്ത് സര്‍പ്രൈസാണ് ഇയാള്‍ ഒരുക്കുന്നത് എന്ന ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയ. പക്ഷേ അതറിയാന്‍ 101 ദിവസം കാത്തിരുന്നേ മതിയാവൂ..!