കോട്ടയം : കുമാരനല്ലൂർ നീലിമംഗലം പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടി. എതിർ ദിശയിലെത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു, അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന രണ്ടുപേർക്കും നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്.ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കൈക്കും ഒരാളുടെ തലയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ തുടർച്ചയായി അപകടങ്ങൾ പെരുകുകയാണ്. വാഹനങ്ങളുടെ അമിതവേഗവും ശ്രദ്ധ കുറവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത് കാരണമാകുന്നത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഇരു യാത്രക്കാരും കോട്ടയം മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലാണ് .