കോട്ടയം : നാടിനെ നടുക്കിയ വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി ബി.എസ്.പി. സംസ്ഥാന കമ്മറ്റി ഓഗസ്റ്റ് 5 ന് കോട്ടയത്ത് നടത്താനിരുന്ന ബി.എസ്.പി തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് ആംസ്ട്രോംങ്ങ് വധക്കേസ് സി. ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സംഗമം ഓഗസ്റ്റ് 12ലേക്ക് മാറ്റിയതായി ബി.എസ്. പി. അംഗങ്ങൾ അറിയിച്ചു. ബി.എസ്. പി. അടിയന്തിര സ്റ്റേറ്റ് കമ്മിറ്റിയോഗം ഇത് സംബന്ധിച്ചു തീരുമാനം എടുത്തിരിക്കുന്നതായി ബഹുജൻ സമാജ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ജോയി. ആർ തോമസാണ് കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
ബി.എസ്.പി. കോട്ടയം ജില്ലാ പ്രസി ഡന്റ് ജേക്കബ് ജോൺ, വൈസ് പ്രസിഡൻ്റ് ജിജിൻ കെ. ജോയ്, ജനറൽ സെക്രട്ടറി പി.പി. അഭിലാഷ് സംസ്ഥാന പ്രസിഡൻ്റ് ജോയ് ആർ തോമസ്, വൈസ് പ്രസിഡൻ്റ് പ്രവീൺ ദ്രാവിഡ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അടുത്ത കാലത്ത് കേരളം കണ്ടിട്ടില്ലാത്ത ഭീകരമായ വയനാട് പ്രകൃതി ദുരന്തത്തിൽപെ ട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും നേതാക്കൾ അറിയിച്ചു.