ബഫർ സോൺ; ഇടുക്കിയിൽ വെള്ളിയാഴ്ച്ച എൽഡിഎഫ് ഹർത്താൽ

ഇടുക്കി: സംരക്ഷിത വനത്തിന്‌ ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖലക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയും ഇക്കാര്യത്തിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും വെള്ളിയാഴ്‌ച (ജൂൺ 10) ജില്ലാ ഹർത്താൽ നടത്തുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ നേതാക്കൾ പറഞ്ഞു. വ്യാഴം വൈകിട്ട്‌ ജില്ലയിലെ നൂറ്‌കണക്കിന്‌ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. കോടതിവിധി ഇടുക്കി ജില്ലയിലെ തീവ്ര ജനവാസ മേഖലകളെ ഗുരുതരമായി ബാധിക്കും. കേരളത്തിലെ അഞ്ച്‌ ദേശീയോദ്യാനങ്ങളുടേയും 17 വന്യജീവി സങ്കേതങ്ങളുടേയും 3213 ചതുരശ്ര. കി. മീറ്റർ ഭൂപ്രദേശത്തിന്‌ ചുറ്റുമാണ്‌ ബഫർസോൺ ബാധകമായിട്ടുള്ളത്‌. ഇതിൽ ഏററവും കൂടുതൽ ബാധിക്കുന്നത്‌ ഇടുക്കി ജില്ലയെയാണ്‌. നാല്‌ ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല്‌ വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്‌. മാത്രമല്ല ഭൂ വിസ്‌തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്‌. ആനമുടിച്ചോല, പാമ്പാടുംചോല, ഇരവികുളം, കുറിഞ്ഞിമല, മതികെട്ടാൻ, പെരിയാർ തുടങ്ങിയ വനപ്രദേശം ചേർന്നുകിടക്കുന്നതിനാൽ ബഫർസോൺ ഒന്നായി മാറുകയും ജനജീവിതം അസാധ്യമാവുകയും ചെയ്യും. ഈ പ്രദേശത്ത്‌ ജീവിക്കണമെങ്കിൽ പ്രത്യേക മാസ്‌റ്റർപ്ലാൻ തയാറാക്കി 26 ഇന മാർഗ നിർദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ട്‌.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടത്തിയ നീക്കങ്ങളിലൂടെയാണ്‌ ബഫർസോൺ ഒരു കി. മീറ്ററായി ചുരുക്കിയത്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ വി.ഡി സതീശനും ഹരിത എംഎൽഎമാരും ജില്ലകളിൽ നടത്തിയ സിറ്റിങ്ങുകൾക്കുശേഷം ബഫർസോൺ വർധിപ്പിക്കണമെന്ന ശുപാർശയാണ്‌ നൽകിയത്‌.
അത്യന്തം ഗൗരവതരമായ ബഫർസോൺ പ്രശ്‌നത്തിലെങ്കിലും സംസ്ഥാനത്തെ പാർലമെന്‍റ് അംഗങ്ങൾ ഒരുമിച്ച്‌ നിൽക്കുകയും സംസ്ഥാന സർക്കാരിനൊപ്പം നിന്ന്‌ പോരാടുകയും വേണം.
ഇക്കാര്യത്തിൽ അതിസൂക്ഷ്‌മതയോടെയും ജാഗ്രതയോടെയുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, നേതാക്കളായ സി.വി വർഗീസ്‌, ഷാജി കാഞ്ഞമല, ജോണി ചെരിവുപറമ്പിൽ, സിബി മൂലേ പറമ്പിൽ, വി.ആർ. സജി, വി.എസ് അഭിലാഷ് തുടങ്ങിയവർ പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.