വയനാട് ദുരന്തം; 12 ക്ലാസ് മുറികൾ നിർമ്മിച്ച് നൽകാൻ ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ

മേപ്പാടി: വയനാട് പ്രകൃതി ദുരന്തത്തില്‍ വിദ്യാഭ്യാസ സൗകര്യം നഷ്ടപ്പെട്ട വെള്ളാർമല സ്കൂളിലെയും മുണ്ടക്കായി സ്കൂളിലെയും 650 ഓളം വരുന്ന വിദ്യാർത്ഥികളെ മേപ്പാടി സർക്കാർ ഹൈസ്കൂളിലേക്ക് പുനരധിവസിപ്പിക്കുന്നതിന്റെ ക്ലാസ് മുറികള്‍ നിർമ്മിച്ച്‌ നല്‍കാനൊരുങ്ങി ബില്‍ഡേഴ്സ് അസ്സോസിയേഷൻ് ഓഫ് ഇന്ത്യ. കോണ്‍ട്രാക്ടർമാരുടെയും, ബില്‍ഡർമാരുടെയും അഖിലേന്ത്യാ സംഘടനയായ ബില്‍ഡേഴ്സ് അസ്സോസിയേഷൻ് ഓഫ് ഇന്ത്യയാണ് 12 പുതിയ ക്ലാസ്സ് റൂമുകള്‍ നിർമ്മിച്ചു നല്‍കുന്നത്.

Advertisements

ഇതിന്റെ ശിലാസ്ഥാപന കർമ്മം വിദ്യഭ്യാസവകുപ്പ് മന്ത്രി ശിവൻകുട്ടി മന്ത്രിമാരായ കേളു, ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തില്‍ സെപ്തംബർ 2ന് മേപ്പാടി സ്കൂളില്‍ വച്ച്‌ നടന്നു. രണ്ടാം ഘട്ടത്തില്‍ 150 ഓളം വിദ്യർത്ഥികള്‍ക്ക് താമസിക്കുവാനായി ഹോസ്റ്റല്‍ സൗകര്യങ്ങള്‍ സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് നിർമ്മിച്ചു നല്‍കാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി 4 കോടിയിലധികം ചെലവ് വരുന്ന മേല്‍ പറഞ്ഞ നിർമ്മാണ പ്രവർത്തികള്‍ സർക്കാർ പറയുന്ന തീതിയില്‍ തികച്ചും സൗജന്യമായാണ് ബില്‍ഡേഴ്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ നിർമ്മിക്കുന്നത്. ബില്‍ഡേഴ്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡൻ്റ് ശിവകുമാർ, സ്റ്റേറ്റ് ചെയർമാൻ സുരേഷ് പൊറ്റെക്കാട്ട്, സ്റ്റേറ്റ് സെക്രട്ടറി മിജോയ്, സ്റ്റേറ്റ് ട്രഷറർ സതീഷ്കുമാർ, കോഴിക്കോട് സെൻ്റർ ചെയർമാൻ സുബൈർ കൊളക്കാടൻ, എംസി മെമ്പർ ഖാലിദ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles