എപ്പോഴും കംപ്യൂട്ടറിന് മുന്നില്‍; സ്വന്തമായി അഞ്ച് ട്വിറ്റര്‍ അക്കൗണ്ടുകള്‍; ‘ബുള്ളി ബായ്’ നീരജ് ഹാക്കിങ് തുടങ്ങിയത് പതിനഞ്ചാം വയസ്സില്‍

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളെ അവഹേളിക്കാനായി നിര്‍മിച്ച ‘ബുള്ളി ബായ്’ ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്ത പ്രധാന സൂത്രധാരന്‍ അസം സ്വദേശി നീരജ് ബിഷ്‌ണോയി (21)യെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്. നീരജ് എപ്പോഴും കംപ്യൂട്ടറിന്റെ മുന്നിലായിരുന്നുവെന്നും എന്താണ് ചെയ്യുന്നതെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും നീരജിന്റെ പിതാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു.
15 വയസ്സ് മുതല്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നുണ്ടെന്നും നീരജിന് അഞ്ച് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഇതില്‍ ഒരു അക്കൗണ്ട് സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ കിഷന്‍ഗഡ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു എഫ്ഐആറുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മറ്റൊരു അക്കൗണ്ടുവഴി സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ട്വീറ്റുകളും കമന്റുകളും പോസ്റ്റു ചെയ്തിരുന്നതായി ഐഎഫ്എസ്ഒ സ്‌പെഷല്‍ സെല്‍ ഡിസിപി കെ.പി.എസ്.മല്‍ഹോത്ര പറഞ്ഞു.

Advertisements

കേസിലെ പരാതിക്കാരികളിലൊരാളുടെ ചിത്രം നേരത്തെ @giyu2002 എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി നീരജ് ദുരുപയോഗം ചെയ്തിരുന്നെന്നു പൊലീസ് അറിയിച്ചു. ഒട്ടേറെ വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നീരജ് ഉണ്ടാക്കിയിരുന്നു. ബുള്ളി ബായ് കേസില്‍ അന്വേഷണം നടത്തുന്നവരെ കളിയാക്കാനും വെല്ലുവിളിക്കാനുമായി @giyu44 എന്ന ഹാന്‍ഡില്‍ ഉണ്ടാക്കിയതാണ് ഇക്കൂട്ടത്തില്‍ അവസാനത്തേത്. സംഭവത്തില്‍ മുംബൈ പൊലീസ് ഉത്തരാഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്ത മായങ്ക് റാവല്‍ (21), ശ്വേത സിങ് (19) എന്നീ വിദ്യാര്‍ഥികളെ മുംബൈയിലെ കോടതി റിമാന്‍ഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിരിക്കുകയാണ്.

Hot Topics

Related Articles