ബുംറ ഫ്ളവറല്ല ഫയറാണ് ! തീയുണ്ടയായി തീപ്പൊരിയായി ബുംറ: പഴയ ഫോമിലെത്തിയ താരത്തിന് ട്രോളാഘോഷം

സ്പോട്സ് ഡെസ്ക്
  ജസ്പ്രീത് ബുംറ എന്ന ഇന്ത്യൻ പേസ് ഇതിഹാസത്തെ ഇന്നലെ വരെ ഫോം ഔട്ടിന്റെ പേരിൽ ട്രോളിയവർ ഇന്ന് ആഘോഷത്തിന്റെ ആകാശത്തിൽ നിർത്തിയിരിക്കുകയാണ്. യോർക്കറും ബൗൺസറും പേസും നിറച്ച ആ ഇന്ത്യൻ പേസ് മെഷീൻ തന്റെ സ്വതസിദ്ധമായ ശൈലിയിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുന്നു. ആരും ഭയക്കുന്ന പേസിന്റെ രാജകുമാരനായി , യോർക്കർ കിംഗ് ആയി ബുംറ മടങ്ങിയെത്തിയിരിക്കുന്നു. അതെ പേസിന്റെ സ്വിങ്ങിന്റെ വിക്കറ്റുകളുടെ രാജകുമാരനായി ജസ്പ്രീത് ബുംറ വീണ്ടും മാറി. ഡെത്ത് ഓവറിലെ കിങ്ങ്  താൻ തന്നെയാണെന്ന് ബുംറ ഒരിക്കൽ കൂടി തെളിയിച്ചു.

Advertisements

പതിനേഴാം ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് പിഴുത ബുംറ, ബാറ്റർമാർ അടിച്ച് പറത്തുന്ന ഇരുപതാം ഓവറിൽ  ഇരുപതാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ബുംറ വിട്ടു കൊടുത്തത്.ടി20 ക്രിക്കറ്റിലെ ബുമ്രയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. നാലോവറില്‍ 10 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ്   ജസ്പ്രീത് ബുംറ പിഴുതെറിഞ്ഞത്. റസലിന് പിന്നാലെ നിതീഷ് റാണയെയും(26 പന്തില്‍ 43) വീഴ്ത്തിയ ബുമ്ര, ഷെല്‍ഡണ്‍ ജാക്‌സണ്‍(5), പാറ്റ് കമിന്‍സ്(0),സുനില്‍ നരെയ്ന്‍(0) എന്നിവരെ പുറത്താക്കിയാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് മിന്നും തുടക്കമാണ് വെങ്കടേഷ് അയ്യര്‍ നല്‍കിയത്. എന്നാല്‍ പത്തോവറിന് ശേഷം ശക്തമായ തിരിച്ചുവരവ് മുംബൈ നടത്തുകയായിരുന്നു. 24 പന്തില്‍ 43 റണ്‍സ് നേടിയ താരത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ 60 റണ്‍സായിരുന്നു കൊല്‍ക്കത്ത നേടിയത്. വണ്‍ ഡൗണായി എത്തിയ നിതീഷ് റാണയും ബാറ്റിംഗ് മികവ് പുറത്തെടുത്തപ്പോള്‍ പത്തോവറില്‍ കൊല്‍ക്കത്ത 87 റണ്‍സ് നേടി.

11-ാം ഓവറില്‍ രഹാനെയെ(24 പന്തില്‍ 25) കുമാര്‍ കാര്‍ത്തികേയ കൊല്‍ക്കത്തയ്ക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. നിതീഷ് റാണ പിടിച്ചു നിന്നെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(6) ആന്ദ്രെ റസല്‍(9) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് കൊല്‍ക്കത്തയുടെ കുതിപ്പ് തടഞ്ഞു. അവസാന ഓവറുകളില്‍ പിടിച്ചു നിന്ന റിങ്കു സിംഗ്(23) ആണ് കൊല്‍ക്കത്തയെ 150 കടത്തിയത്. അവസാന മൂന്നോവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് കൊല്‍ക്കത്ത നേടിയത്.

ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമും ഇന്ന് പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുംബൈ ഒരു മാറ്റം വരുത്തിയപ്പോള്‍ കൊല്‍ക്കത്ത അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നിറങ്ങുന്നത്. മുംബൈ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് പകരം രമണ്‍ദീപ് സിംഗ് ടീമിലെത്തി. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സൂര്യകുമാറിന് നഷ്ടമാകും. കൊല്‍ക്കത്തയില്‍ അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ഷെല്‍ഡന്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ അന്തിമ ഇലവനിലെത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.