പന്തീരാങ്കാവിൽ ഡ്രൈവർ ബസ് ഓടിച്ചത് കഞ്ചാവ് ഉപയോഗിച്ച്‌; കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട്: കഞ്ചാവ് ഉപയോഗിച്ച്‌ ബസ് ഓടിച്ച്‌ ഡ്രൈവർ പന്തീരാങ്കാവ് പൊലീസിന്റെ പിടിയില്‍. പെരുമണ്ണ – കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളുടെ പോക്കറ്റില്‍ നിന്ന് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തി.

Advertisements

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പെരുമണ്ണ കോഴിക്കോട് റൂട്ടില്‍ ഓടുന്ന KL57 J 1744 നമ്പർ റോഡ് കിംഗ് എന്ന സിറ്റി ബസ്സിലെ ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് എസ് ഐ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്നും വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി കണ്ടെത്തിയിട്ടുണ്ട്. ബസ്സും ഡ്രൈവറെയും സഹിതം പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles