കോഴിക്കോട്: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി. കോഴിക്കോട്ടെ സ്വകാര്യ ബസ് ഡ്രൈവർ മുഹമ്മദ് ഹാരിസിന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ ബസിലെ യാത്രക്കാർ തന്നെയാണ് ചിത്രീകരിച്ചത്.
ഒരു കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചിരിക്കുന്നു. മറുകൈയില്‍ ബസിന്റെ സ്റ്റിയറിങ്. യാത്രക്കാരെയും കയറ്റി പോകുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ നിയമ ലംഘനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് – നരിക്കുനി റൂട്ടിലായിരുന്നു ഈ അപകട ഡ്രൈവിങ്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച യാത്രക്കാർ പൊലീസിലും മോട്ടോർ വാഹന വകുപ്പിലും പരാതി നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ ഡ്രൈവറെ വിളിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹിയറിങ് പൂർത്തിയാക്കി തുടർ നടപടി സ്വീകരിക്കുകയായിരുന്നു. ബസിലെ ഡ്രൈവർ കെ.കെ മുഹമ്മദ് ഹാരിസിന്റെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അപകട ഡ്രൈവിങ് നടത്തുന്നവർക്കെതിരെ കർശന നടപടിയാണ് നിലവില്‍ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത്.