മിനിമം ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണം; ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകള്‍

കോട്ടയം: സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയും ആശാവഹമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ബസ്സുടമകള്‍. തീരുമാനം ഉണ്ടാകാത്ത പക്ഷം ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും ഉടമകള്‍ പറഞ്ഞു.മിനിമം ചാര്‍ജ് 12 രൂപയാക്കണം. വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കി ഉയര്‍ത്തണം. ഈ ആവശ്യങ്ങള്‍ പരിഗണിക്കാതെയുള്ള ചാര്‍ജ് വര്‍ധനവ് അംഗീകരിക്കില്ലെന്ന് ബസ്സുടമകള്‍ വ്യക്തമാക്കി.പ്രശ്നം പരിഹരിക്കാത്ത പക്ഷം അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകും.

Advertisements

കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം ശക്തമായതോടെയാണ് വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, ഗതാഗത മന്ത്രി ആന്റണി രാജുവും നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം സംഘടനകള്‍ എതിര്‍ത്തിരുന്നു. ഇത് പ്രായോഗികമല്ലെന്നാണ് സംഘടനകളുടെ നിലപാട്. ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ചര്‍ച്ച നടത്തി തീരുമാനം

Hot Topics

Related Articles