നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്നും
ജാഗ്രതാ ലൈവ് ലേഖകൻ
സമയം രാത്രി 11.45
കോട്ടയം: സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി നടത്തിയ ചർച്ച വിജയം. സമരം പിൻവലിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. തുടർ ചർച്ച നടത്തും. ഉന്നയിച്ച ആവശ്യങ്ങളിൽ നവംബർ 18 നകം തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ സമരത്തിൽ നിന്നും പിന്മാറണമെന്ന സർക്കാർ നിർദേശം ബസ് ഉടമകൾ അംഗീകരിക്കുകയായിരുന്നു. 18 നകം തുടർ ചർച്ച നടത്തുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ റ്റി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവരുമായാണ് ചർച്ച നടത്തിയത്.