സംവരണം സാമ്പത്തിക ഉന്നമനത്തിനുള്ള ഉപാധി അല്ല ; രാജ്യത്ത് സംവരണം അട്ടിമറിക്കാനുള്ള ഗൂഢശ്രമം നടക്കുന്നു : ബി.വി.എസ്

കോട്ടയം: രാജ്യത്ത് ഭരണഘടനാ അനുസൃതമായി ലഭിച്ച സംവരണം അട്ടിമറിക്കാനുള്ള വലിയ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, സംവരണം എന്നത് കേവലം സാമ്പത്തിക ഉന്നമനത്തിനുള്ള ഉപാധി അല്ലെന്നും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനെ മുഖ്യധാരയിൽ നിന്ന് ഒഴിവാക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ജാതി സംവരണമെന്നും ബി.വി.എസ് സംസ്ഥാന പ്രസിഡൻറ് രാജീവ് നെല്ലിക്കുന്നേൽ അഭിപ്രായപ്പെട്ടു. ജാതി സെൻസസ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോട്ടയം കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി സെൻസസ് എടുത്താൽ പിന്നോക്ക സമുദായങ്ങളുടെ യഥാർത്ഥ അവസ്ഥ പുറത്തു വരുമ്പോൾ ഇപ്പോൾ അധികാരങ്ങളും വിഭവങ്ങളും കയ്യടക്കി വെച്ചിട്ടുള്ളവർക്ക് അത് നഷ്ടപ്പെടുമോ എന്നുള്ള ഭയം കൊണ്ടാണ് ജാതി സെൻസസിനെതിരെയുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ അഭിപ്രായപ്രകടനം എന്നും അദ്ദേഹം പറഞ്ഞു.

Advertisements

ജില്ലാ പ്രസിഡണ്ട് ശരത് എസ് കുമാർ അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ചിലും ധർണയിലും ജനറൽ സെക്രട്ടറി സി കെ അജിത് കുമാർ, സംസ്ഥാന ഭാരവാഹികളായ എൻ എസ് കുഞ്ഞുമോൻ, സി എസ് ശശീന്ദ്രൻ, രവികുമാർ ടി എസ്, കെ പി ദിവാകരൻ, ബിജുമോൻ കെ എസ്, മഹിളാ സമാജം സംസ്ഥാന സെക്രട്ടറി നിഷാ സജീകുമാർ, ദേവസ്വം സെക്രട്ടറി എം ആർ ശിവപ്രകാശ്, യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് കെ ഗ്രഹൻകുമാർ, ജില്ലാ സെക്രട്ടറി ഡി സുരേഷ് എന്നിവർ പ്രസംഗിച്ചു. ഈ-ഗ്രാൻഡ് ഉടൻ വിതരണം ചെയ്യുക, എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കുക, പി എച്ച് ഡി വിദ്യാർഥികളുടെ ഫെലോഷിപ്പ് വിതരണം ചെയ്യുക, സ്പെഷ്യൽ റിക്രൂട്ട്മെൻറ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായിട്ടാണ് കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് എൻ സി മോഹനൻ, കെ എൻ ശശി, ബിനു ബാലൻ, സുരേഷ് കടനാട്, ഓമന സി ബി, ശ്രീജ ബിനു, ഉഷ സുരേഷ്, സനോജ് മണി, എം.വി രമണി എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.