കോട്ടയം : വ്യാപാരി വ്യവസായി സമിതിയും കോട്ടയം മെഡിക്കൽ സിമുലേഷൻസും സംയുക്തമായി അഭയം ചാരിറ്റബിൾ സൊസൈറ്റിക്കായി ജീവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.
Advertisements
ഫോൾഡിങ്ങ് സ്ട്രെക്ച്ചറുകൾ, പി പി കിറ്റുകൾ, മാസ്ക്കുകൾ, സാനിറ്റൈസർകൾ എന്നിവ ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെഡിക്കൽ സിമുലേഷൻസ് മാനേജിംഗ് ഡയറക്ടർ സുരേഷ് കെ മേനോൻ വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ ട്രഷറർ അബ്ദുൽ സലീം,വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം രാജേഷ് കെ മേനോൻ എന്നിവർ ചേർന്ന് കൈമാറി. സി.പി. എം ജില്ല കമ്മിറ്റി അംഗംങ്ങളായ കെ രാധാകൃഷ്ണൻ, എം.കെ സാനു, കെ.എം വേണു തുടങ്ങിയവർ സന്നിഹിതരായിരുന്നു.