തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. വയനാട് ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രസർക്കാർ സഹായം നല്‍കാതെ അവഗണിക്കുന്നത് ചർച്ച ചെയ്തേക്കും. ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട കേസ് അടുത്ത ദിവസങ്ങളില്‍ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിൻറെ നീക്കം.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭാ യോഗത്തില്‍ ചർച്ചയ്ക്ക് വരാനാണ് സാധ്യത.
അതേസമയം, മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം ഇന്ന് നടക്കും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. കേരളത്തിൻറെ ആവശ്യങ്ങള്‍ നേടിയെടുക്കാൻ കേന്ദ്രത്തില്‍ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെടും. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വിജിഎഫ് തുക തിരിച്ചടക്കണണെന്ന കേന്ദ്ര നിലപാട് തിരുത്താൻ യോജിച്ച് ശ്രമിക്കാനും യോഗത്തില്‍ ധാരണയുണ്ടാകും.