കേഡർ സ്വഭാവത്തിലേയ്ക്ക് പൂർണമായി മാറി കേരള കോൺഗ്രസ്; മെമ്പർഷിപ്പ് പ്രവർത്തനങ്ങളിൽ കാർക്കശ്യവുമായി കേരള കോൺഗ്രസിന്റെ സ്‌ക്രൂട്ടിണി; മെമ്പർഷിപ്പ് സ്‌ക്രൂട്ടിണി പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ പുരോഗമിക്കുന്നു

കോട്ടയം: കേഡർ സ്വഭാവത്തിലേയ്ക്കു കേരള കോൺഗ്രസ് എം പൂർണമായും പറിച്ചു നടപ്പെടുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങൾ സമ്പൂർണമായും കേഡർ സ്വഭാവത്തിലേയ്ക്കു നീങ്ങുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരള കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പെയിൻ. മെമ്പർഷിപ്പ് ക്യാമ്പെയിന്റെ ഭാഗമായി പാർട്ടി ഓഫിസിൽ സ്‌ക്രൂട്ടിണി സജീവമായിട്ടുണ്ട്. സ്‌ക്രൂട്ടിണിയുടെ ഭാഗമായി പാർട്ടി ഓഫിസിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും എത്തിത്തുടങ്ങിയിട്ടുണ്ട്. ഓഫിസിൽ എത്തുന്ന പ്രവർത്തകരും നേതാക്കളും സജീവമായി മെമ്പർഷിപ്പ് ക്യാമ്പെയിൽ പങ്കെടുക്കുകയാണ്.

Advertisements

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടിയുടെ പ്രാദേശിക ഘടകങ്ങൾ മുതൽ ജില്ലാ ഘടകങ്ങൾവരെ ചേർക്കുന്ന മെമ്പർഷിപ്പുകൾ പരിശോധിക്കുകയാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിൽ നിന്നുള്ള മെമ്പർഷിപ്പുകൾ പാർട്ടി കമ്മിറ്റികൾ പരിശോധിക്കും. ഇത്തരത്തിൽ പരിശോധിക്കുന്ന മെമ്പർഷിപ്പുകളിലെ പിഴവുകളും തെറ്റുകളും ഈ കമ്മിറ്റി പരിശോധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെമ്പർഷിപ്പ് എടുക്കുന്ന പാർട്ടി അംഗങ്ങളുടെ പേര്, ഫോൺ നമ്പർ, പ്രായം വിലാസം അടക്കമുള്ള രേഖകൾ മെമ്പർഷിപ്പ് ഫോമിൽ രേഖപ്പെടുത്തണം. ഇത്തരത്തിൽ രേഖപ്പെടുത്തുന്ന മെമ്പർഷിപ്പ് ഫോമാണ് പാർട്ടി ഓഫിസിൽ പരിശോധിക്കുന്നത്. ഇത്തരത്തിൽ പരിശോധിച്ച് പിഴവുകൾ കണ്ടെത്തിയാൽ ഇത് അതത് പ്രാദേശിക ഘടകങ്ങൾക്ക് തിരിച്ചയക്കും. തുടർന്ന് ഈ പിഴവുകൾ തിരുത്തി മാത്രമേ തിരികെ നൽകാനാവൂ. ഇത്തരത്തിൽ പിഴവുകൾ തിരുത്തിയെങ്കിൽ മാത്രമേ മെമ്പർഷിപ്പുകൾ കൃത്യമായി സ്വീകരിക്കൂ. ഇതിനുള്ള നടപടികളാണ് ഇപ്പോൾ കോട്ടയം വയസ്‌കരയിലെ പാർട്ടി ഓഫിസിൽ നടക്കുന്നത്.

കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം അഡ്വ.സ്റ്റീഫൻ ജോർജിന്റെയും, സണ്ണി തെക്കേടത്തിന്റെയും, വിജി എം.തോമസിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

Hot Topics

Related Articles