സംസ്ഥാനത്ത് റവന്യു വരുമാനത്തിന്റെ നാലില്‍ മൂന്നും ചെലവഴിക്കുന്നത് കടത്തിന്റെ പലിശ അടയ്ക്കാനും ശമ്പളത്തിനുമായി: സിഎജി റിപ്പോർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു വരുമാനത്തിന്റെ നാലില്‍ മൂന്നും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും കടത്തിന്റെ പലിശ അടയ്ക്കാനും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകള്‍ വിലയിരുത്തിയ സിഎജി റിപ്പോർട്ടിലാണ് റവന്യു വരുമാനത്തിന്റെ 73 .4 ശതമാനവും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നല്‍കാനും പലിശ അടയ്ക്കാനുമാണ് ചെലവഴിക്കുന്നതെന്ന് കണ്ടെത്തലുള്ളത്. റിപ്പോർട്ട് ഇന്ന് നിയമസഭയില്‍ സമർപ്പിച്ചു.

Advertisements

2023 – 24 സാമ്പത്തിക വർഷം കേരളത്തിന്റെ അകെ റവന്യു വരുമാനം 124486 കോടി രൂപയാണ്. റവന്യു കമ്മി 18140 കോടിയും. സർക്കാർ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം കഴിഞ്ഞ വർഷം ചെലവഴിച്ചത് 38573 കോടി രൂപയാണ്. പെൻഷൻ നല്‍കാൻ ചെലവഴിച്ചത് 27106 കോടി രൂപയും. 3 കോടി 40 ലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ 10 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായാണ് വരുമാനത്തിന്റെ 53 ശതമാനവും ചെലവഴിക്കുന്നത്. വർഷങ്ങളായി തുടരുന്ന ഈ ഉയർന്ന അനുപാതമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. റെവന്യു വരുമാനത്തിന്റെ 41 ശതമാനവും നികുതി വരുമാനമാണ്. നികുതിയേതര വരുമാനം 7 ശതമാനവും പലവക ഗ്രാന്റുകളില്‍ നിന്നുള്ള വരുമാനം 5 ശതമാനവുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാക്കി പകുതിയോളം കടമായും വിവിധ നിക്ഷേപങ്ങളായും ലഭിച്ചതാണ്. കേന്ദ്രം കടം വാങ്ങുന്നതില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തിയാല്‍ ബജറ്റില്‍ ലക്ഷ്യമിട്ടതില്‍ നിന്നും വളരെ കുറഞ്ഞ തുകയാണ് കഴിഞ്ഞ വർഷം സംസ്ഥാനം കടമെടുത്തത്. ബജറ്റില്‍ 51856 കോടി രൂപ കടം വാങ്ങാൻ ലക്ഷ്യമിട്ടെങ്കിലും 35020 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കഴിഞ്ഞത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.