ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേണ്‍ മ്യൂണിക്ക് – ബാഴ്സലോണ ഗ്ലാമര്‍ പോരാട്ടം; മത്സരം രാത്രി 12.15 ന്

ബയേൺ : ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേണ്‍ മ്യൂണിക്ക് – ബാഴ്സലോണ ഗ്ലാമര്‍ പോരാട്ടം. ഇന്ന് രാത്രി 12:15 ന് ബയേണിന്റെ തട്ടകത്തിലാണ് മത്സരം. ലിവര്‍പൂള്‍ അജാക്സിനെ നേരിടും.ഇന്ന് ആകെ 8 മത്സരങ്ങളാണ് ചാമ്ബ്യന്‍സ് ലീഗില്‍ അരങ്ങേറുക.

Advertisements

ചാമ്ബ്യന്‍സ് ലീഗിലെ ഗ്രൂപ്പ് സിയില്‍ വിജയത്തുടക്കം കുറിച്ചാണ് ബയേണും ബാഴ്സയും മുഖാമുഖം വരുന്നത്. ബാഴ്സ ജഴ്സിയില്‍ പഴയ ക്ലബ്ബിനെതിരെ ലെവന്‍ഡോവ്സ്കിയുടെ ആദ്യ മത്സരം കൂടിയാണ് അലയന്‍സ് അരീനയിലേത്. ഹാട്രിക്കുമായി കറ്റാലന്‍ ജഴ്സിയിലും തകര്‍പ്പന്‍ ഫോമിലാണ് ലെവന്‍. ചാമ്ബ്യന്‍സ് ലീഗില്‍ ബയേണിനെതിരെ മോശം റെക്കോര്‍ഡാണ് ബാഴ്സയ്ക്കുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020ലെ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബാഴ്സയെ ബയേണ്‍ തരിപ്പണമാക്കിയത്. ചാമ്ബ്യന്‍സ് ലീഗില്‍ ഇരുടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണ ബയേണും രണ്ടു തവണ ബാഴ്സയും വിജയം കണ്ടു. ഒരു തവണ മത്സരം സമനിലയില്‍ കലാശിച്ചു.

എഗ്രൂപ്പില്‍ ലിവര്‍പൂള്‍ ഡച്ച്‌ ക്ലബ്ബ് അജാക്സ് ആംസ്റ്റര്‍ഡാമിനെ നേരിടും. ആദ്യ മത്സരം തോറ്റ ജൂര്‍ഗന്‍ ക്ലോപ്പിന്റെ ടീമിന് ആന്‍ഫീല്‍ഡില്‍ അജാക്സിനെതിരെ ജയം അഭിമാന പ്രശ്നമാണ്. ഗ്രൂപ്പ് ബിയില്‍ അത്ലറ്റിക്കോ മാഡ്രിഡ് ജര്‍മന്‍ ക്ലബ്ബ് ബയര്‍ ലെവര്‍ക്യൂസനെ നേരിടും. ഇന്‍റര്‍മിലാന്‍, ടോട്ടനം, റേഞ്ചേഴ്സ് , പോര്‍ട്ടോ , എയിന്‍ട്രാക്‌ട്ഫ്രാങ്ക്ഫുര്‍ട്ട് ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്.

Hot Topics

Related Articles