കോഴിക്കോട് ദുരഭിമാന ആക്രമണം; വിവാഹത്തിന് സഹായിച്ച സുഹൃത്തിന് ക്രൂരമര്‍ദ്ദനം; യുവതിയുടെ മാതാവും പിതാവും അഞ്ച് ക്വട്ടേഷന്‍ അംഗങ്ങളും പിടിയില്‍

കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിക്കാന്‍ സഹായം ചെയ്തതിന് യുവാവിനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. കോഴിക്കോട് പാലോര്‍മല സ്വദേശിനിയായ യുവതിയുടെ അമ്മ അജിത, പിതാവ് അനിരുദ്ധന്‍ എന്നിവരുള്‍പ്പടെയാണ് അറസ്റ്റിലായത്.

Advertisements

അനിരുദ്ധന്റെയും അജിതയുടെയും മകളും ഒരു യുവാവും പ്രണയിച്ചു വിവാഹം കഴിച്ചികുന്നു. ഈ വിവാഹത്തിന് സഹായിച്ച യുവാവിന്റെ സുഹൃത്ത് റിനീഷ് എന്ന യുവാവിനു നേരെയാണ് ആക്രമണമുണ്ടായത്.കോവൂരിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനം അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോള്‍ വീടിന് മുന്‍വശത്തുവെച്ചായിരുന്നു അക്രമം. ഇരുമ്പ് ദണ്ഡുകൊണ്ട് തലക്ക് അടിയേറ്റ റിനീഷ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Hot Topics

Related Articles