ലോക സിനിമ കഴിഞ്ഞാൽ ഉടൻ തിയേറ്റർ വിട്ട് പോകരുതെന്ന് ചിത്രത്തിന്റെ ക്യാമറമാന്‍ നിമിഷ് രവി. ആരും മൊബൈലില്‍ സിനിമയുടെ സീനുകള്‍ പകര്‍ത്തി സ്‌പോയില്‍ ചെയ്യരുതെന്നും നിമിഷ് പറഞ്ഞു. കൂടാതെ ചിത്രത്തിൽ തനിക്കൊപ്പം ജോലി ചെയ്തവർക്കും ദുൽഖർ സൽമാനും നിമിഷ് നന്ദി രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ ആണ് നിമിഷ് ഈ കുറിപ്പ് പങ്കുവെച്ചത്.

‘ഇത് ഒരു അവസാനമല്ല, മറിച്ച് ഞങ്ങളുടെ ഒരു സ്വപ്നത്തിന്റെ തുടക്കമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഡൊമിനിക്, എനിക്ക് ഒരുമിച്ച് വർക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ച ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് നിങ്ങൾ, ആ പോസിറ്റിവിറ്റി തീർച്ചയായും ഞങ്ങളുടെ സിനിമയ്ക്ക് വളരെയധികം മൂല്യം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്’.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘എന്റെ സഹോദരനും മെന്ററുമായ Dq, ഞങ്ങളിലും ഞങ്ങളുടെ സ്വപ്നത്തിലും വിശ്വസിച്ചതിന് നന്ദി! ഒരുപാട് വിഷയങ്ങൾ വെല്ലുവിളിയായി വന്നപ്പോൾ ഞങ്ങളുടെ കൂടെ താങ്കൾ നിന്നു. ഇപ്പോൾ ഈ സിനിമ ഇങ്ങനെ ആയി തീർന്നതിൽ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും പങ്കുണ്ട് അവർക്കും നന്ദി. പിന്നെ പ്രേക്ഷകരോട് ഒരു അഭ്യർത്ഥന സിനിമയുടെ അവസാന ക്രെഡിറ്റ്സ് തീരുന്നതുവരെ തിയേറ്ററിൽ ഇരിക്കുക. ഒരു സർപ്രൈസ് ഉണ്ട് കൂടാതെ ആരും മൊബൈലിൽ സിനിമയിൽ സീനുകൾ പകർത്തി സ്പോയിൽ ചെയ്യരുത്’, നിമിഷ് കുറിച്ചു.

അതേസമയം, കല്യാണി പ്രിയദർശന്റെ മാസ് പ്രകടനം ഉറപ്പ് നൽകുന്ന ചിത്രമാകും ലോക എന്നത് ഉറപ്പിക്കുന്ന ട്രെയ്ലർ ആണ് അണിയറപ്രവത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്.
ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസ് ചെയ്യും.

ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. കല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.