കോട്ടയം : കാലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്‌സ് എംഎൽഎ ആവശ്യപ്പെട്ടു. കെ എസ് സി എം ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമ രാഷ്ട്രീയത്തിനെതിരെ ആണ് കോട്ടയം ഗാന്ധിസ്ക്വയറിൽ കെഎസ് സി (എം) കോട്ടയം ജില്ലാ കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. പ്രതീകാത്മകമായ് വായ മൂടിക്കെട്ടിയും തിരികൾ തെളിച്ചുമായിരുന്നു പ്രതിഷേധം. കോട്ടയം ജില്ലാ പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് റ്റോബി തൈപ്പറമ്പിൽ,പാർട്ടി ജില്ലാ പ്രസിഡൻ്റ സണ്ണി തെക്കേടം,ജോർജ്കുട്ടി അഗസ്ത്തി,വിജി എം തോമസ്,ജോജി കുറിത്തിയാടി, ബിറ്റു വൃന്താവൻ,ജിൻറ്റോ ജോസഫ്, ആദർശ് മാളിയേക്കൽ, ഡൈനോ കുളത്തൂർ, അമൽ ചാമക്കാല, ജെനി അഗസ്റ്റിൻ, അഖിൽ മാടക്കൻ, ജോ കൈപ്പപ്ലാക്കൽ, ആൻ സൺ ടി ജോസ് എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.