ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു; കാനഡയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

ഒട്ടാവ: കനേഡിയൻ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിൻ്റെ അപ്രതീക്ഷിത രാജിയെ തുടർന്ന് കാനഡയില്‍ രാഷ്ട്രീയ പ്രതിസന്ധി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സ്ഥാനമൊഴിയാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ പോളിമാർക്കറ്റ് പറയുന്നതനുസരിച്ച്‌, ഏപ്രിലിന് മുമ്പ് ട്രൂഡോ രാജിവയ്ക്കാൻ സാധ്യതയുണ്ടെന്നും കനേഡിയൻ നേതാക്കള്‍ക്കിടയിലും സ്വന്തം പാർട്ടിയിലും അദ്ദേഹത്തിൻ്റെ രാജി ആവശ്യം ശക്തമാണെന്നും പറയുന്നു. രാജി അല്ലെങ്കില്‍ പാർലമെൻ്റ് നിർത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കാണ് ട്രൂഡോയുടെ പോക്കെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Advertisements

ട്രൂഡോയുടെ ഭരണത്തിലെ അസ്ഥിരത രൂക്ഷമായതിനെത്തുടർന്ന്, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള തൻ്റെ നീക്കം ട്രൂഡോ തൻ്റെ മന്ത്രിസഭയെയും എംപിമാരെയും അറിയിച്ചതായി റിപ്പോർട്ടുണ്ട്. രാജി കത്തില്‍, ട്രൂഡോ തന്നെ ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചതായും മറ്റൊരു കാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഫ്രീലാൻഡ് വെളിപ്പെടുത്തി. ട്രൂഡോയുടെ ജനപ്രീതി കുറയുകയും ലിബറല്‍ പാർട്ടിക്കുള്ളില്‍ വിമതശല്യം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫ്രീലാൻഡിൻ്റെ രാജി. സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുപകരം വ്യക്തിപരമായ നേട്ടത്തിനായി പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമുയർത്തിയാണ് ഫ്രീലാൻഡ് രാജിവെച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.