ഗാന്ധിനഗർ:കുറഞ്ഞ കാലയളവിൽ 500 മേജർ ശസ്ത്രക്രിയകൾ വിജകരമായി പൂർത്തീകരിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ഓങ്കോളജിസർജിവിഭാഗത്തെ അഭിനന്ദിച്ചു. ഓങ്കോ സർജറി മേധാവി ഡോ റ്റി വി മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രീയകൾ നടത്തിയത്.
ഇന്നലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓങ്കോളജി വിഭാഗത്തിൽ നടന്ന ആഘോഷ ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോ റ്റി കെ ജയകുമാർ കേക്ക് മുറിച്ച് ഉദ്ഘാഘാടനം ചെയ്തു.ചടങ്ങിൽ, നവജീവൻ ട്രസ്റ്റ് പി യു തോമസ് ഡോ മുരളിയ്ക്ക് മെമൻ്റോ നൽകി ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 അവസാനം മുതൽ ആരംഭിച്ച ഈ വിഭാഗത്തിൽ നടന്ന എല്ലാ ശസ്ത്രകീയ കളും പൂർണ്ണമായും വിജയമായിരുന്നു. ആർസിസി പോലുള്ള ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളോടൊപ്പം മികച്ച ചികിത്സയാണ് ഇവിടെയും രോഗികൾക്കു നല്കുന്നത്. റഫറൽ സംവിധാനത്തിലാണ് ഓങ്കോ സർജറി? പ്രവർത്തിക്കുന്നത്. ഇപ്പോൾ 3 മുതൽ 4 ആഴ്ചകൾ വരെ രോഗികൾക്ക് ശസ്ത്രക്രീയയ്കായി കാത്തിരിക്കേണ്ടി വരാറുണ്ട്.
കൂടുതൽ ഡോക്ടർമാരെയും കൂടുതൽ സംവിധാനവും ഒരുക്കിയാൽ ഇതിനും കുറവു വരുത്തുവാൻ കഴിയും. മികച്ച ഉപകരണങ്ങളും ഇവിടെയുണ്ട്. പുതിയ സംവിധാനങ്ങൾക്കായി സർക്കാർ 85 ലക്ഷം രൂപ അനുവദിക്കുകയും പദ്ധതിയും നടപ്പിലാക്കുകയും ചെയ്തു.ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓങ്കോളജി വിഭാഗം ലോകോത്തര നിലവാരത്തിലെത്തുമെന്ന് മേധാവി ഡോ. ടി വി മുരളി പറഞ്ഞു.
സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, റേഡിയോളജി വിഭാഗത്തിലെ സോ.അശ്വിൻ, ഡോ.ശശികുമാർ ,കാൻസർ അനസ്തേഷ്യാ മേധാവിഡോ. സോജൻ,ഗ്യാസ്ട്രോ സർജറി മേധാവി സിന്ധു എന്നിവർ പ്രസംഗിച്ചു.