ക്യാന്‍സര്‍ രോഗിയായ പെണ്‍കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച്‌ പണപ്പിരിവ്!പണവുമായി ഉടന്‍ ബാറിലേക്ക്,തട്ടിപ്പ് സംഘം പിടിയിൽ

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗിയായ ഒരു വയസുള്ള പെണ്‍കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച്‌ അനധികൃത പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍.

Advertisements

മലപ്പുറം ചെമ്മന്‍കടവ് സ്വദേശി സഫീര്‍, കോട്ടയം ഒളശ സ്വദേശി ലെനില്‍, ചെങ്ങളം സ്വദേശി ജോമോന്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയത്.ആര്‍സിസിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിക്കെന്ന പേരിലാണ് സംഘം ആളുകളില്‍ നിന്ന് പണം പിരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിരിച്ച പണവുമായി ഉടന്‍ തന്നെ ബാറില്‍ കയറി മദ്യപിക്കാന്‍ കയറിയതോടെയാണ് തട്ടിപ്പു സംഘം പിടിയിലായത്. രക്താര്‍ബുദം ബാധിച്ച്‌ തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുകാരിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ തട്ടിപ്പ്.

കുഞ്ഞിന്റെ അച്ഛന്‍ ചികിത്സയ്‌ക്ക് സഹായം തേടി ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിനൊപ്പമുള്ള ചിത്രം വച്ചാണ് തട്ടിപ്പു സംഘം ഫ്‌ളക്‌സ് അടിച്ച്‌ നാട്ടുകാര്‍ക്കിടയില്‍ ബക്കറ്റ് പിരിവ് നടത്തിയത്.

പിരിഞ്ഞു കിട്ടിയ പണവുമായി സംഘം നേരെ ബാറില്‍ കയറിയതാണ് തട്ടിപ്പ് സംഘത്തിന് വിനയായത്. ബാറില്‍ വച്ച്‌ സംഘത്തെ കണ്ട നാട്ടുകാരില്‍ ഒരാളാണ് സംശയം തോന്നി പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് കുട്ടിയുടെ പിതാവുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മൂവര്‍ സംഘത്തിന്റെ തട്ടിപ്പ് വ്യക്തമായത്. ചോദ്യം ചെയ്യലില്‍ മുമ്ബും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംഘം പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലായ സഫീര്‍ കഞ്ചാവ് കേസില്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പോലീസ് വ്യക്തമാക്കി.

Hot Topics

Related Articles