കാനഡയിലെ നദീതീരത്ത് ഗംഗാ ആരതി നടത്തി ഇന്ത്യക്കാർ; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ 

കാനഡയിലെ നദീതീരത്ത് ​ഗം​ഗാ ആരതി സംഘടിപ്പിച്ച് ഇന്ത്യക്കാർ. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കാനഡയിലെ മിസിസാഗയിലെ എറിൻഡേൽ പാർക്കിലെ ക്രെഡിറ്റ് നദിയുടെ തീരത്ത് ഇന്ത്യക്കാർ ഗംഗാ ആരതി നടത്തുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്.

Advertisements

വാരണാസിയിലെയും ഹരിദ്വാറിലെയും ഘാട്ടുകളിൽ നടക്കുന്ന പ്രശസ്തമായ ആരതികളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഈ ആരതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് പ്രിയങ്ക ഗുപ്ത എന്ന യൂസറാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ദശാബ്ദത്തിലേറെയായി കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരിയാണ് പ്രിയങ്ക ഗുപ്ത. ‘കാനഡയിലെ ഗംഗാ ആരതി – ഗംഗയിൽ നിന്ന് മൈലുകൾ അകലെ… വാരണാസിയുടെയോ ഹരിദ്വാറിന്റെയോ തീരങ്ങളിലല്ല, മറിച്ച് ഇവിടെ കാനഡയിലാണ് ഇത് നടക്കുന്നത്. വിദേശത്താണ് താമസിക്കുന്നത് എങ്കിലും നമ്മൾ ആരാണ് എന്നതിനെ ഉപേക്ഷിക്കാൻ കഴിയില്ല. ഞങ്ങൾ എൻആർഐകളായിരുന്നില്ല, ഞങ്ങൾ വെറും ഇന്ത്യക്കാരായിരുന്നു, ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നവരും നന്ദിയുള്ളവരും ആയിരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Hot Topics

Related Articles