കാസർകോട് : ബേളയില്‍ വാടക ക്വാര്‍ട്ടേഴ്സ് പരിസരത്ത് കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയ യുവാവ് പിടിയില്‍. ബേള ചെര്‍ളടുക്കയില്‍ താമസിക്കുന്ന ഉമ്മര്‍ ഫാറൂഖ് ആണ് പിടിയിലായത്. കാസര്‍കോട് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. എക്സൈസ് സംഘം എത്തിയപ്പോള്‍ താൻ ഇക്കാര്യം അറിഞ്ഞതല്ല എന്നാണ് യുവാവ് പറഞ്ഞത്.
എന്നാല്‍ ഗ്രോ ബാഗില്‍ ചാണകവും കൃത്യമായി വെള്ളവുമെല്ലാം നല്‍കിയാണ് ഇയാള്‍ കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത് എന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. 143 സെന്റിമീറ്റര്‍ ഉയരമുള്ള രണ്ട് മാസം പ്രായമുള്ളൊരു ചെടിയാണിത്. പിടിയിലായ ഉമ്മര്‍ ഫാറൂഖ് നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണ്. എന്നാല്‍ സ്വന്തമായി ഉപയോഗിക്കാനാണ് വീട്ടുവളപ്പില്‍ തന്നെ കഞ്ചാവ് ചെടി വളര്‍ത്തിയത്.