ക്യാൻവാസ് ഗ്രൂപ്പും ക്യാമൽ ലിമിറ്റഡും ചേർന്ന് ചിത്രകല ക്യാമ്പും പഠന ക്യാമ്പും നടത്തുന്നു 

കോട്ടയം : ക്യാൻവാസ് ഗ്രൂപ്പും, ക്യാമൽ ലിമിറ്റഡും പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്കൂളിൻ്റെ സഹകരണത്തോടെ ചിത്രകല ക്യാമ്പും പൊൻകുന്നം ജി എച്ച് എസ് ലെ കുട്ടികൾക്കുള്ള പഠന ക്യാമ്പും  നടത്തുന്നു.ജൂൺ 16 ഞായർ 10 മണിക്ക് പൊൻകുന്നം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വച്ച് ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് സമ്മേളനം ഉൽഘാടനം ചെയ്യുന്നു. ചിത്രകാരൻ മോഹൻ മണിമല ക്യാൻവാസ് നൽകി ക്യാമ്പ് ആരംഭിക്കുന്നു. പ്രശസ്ത ചിത്രകാരന്മാരായ എൻ ജി സുരേഷ് കുമാർ മുഖ്യാതിഥയാകും , പ്രശസ്ത വാട്ടർ കളർ ചിത്രകാരന്മാരായ ധനേഷ് ജി നായർ, രാജേഷ് മണിമല എന്നിവരുടെ ഡെമോൺസ്ട്രേഷൻ വർക്കുകളും ഉണ്ടായിരിക്കും, ക്യുറേറ്ററും ചിത്രകാരന്മാരൻമാരുമായ ജയ് പി ഈശ്വർ , പ്രിയ ശ്രീലത എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്യാമ്പിൽ കേരളത്തിലെ പ്രശസ്തരായ മുപ്പതോളം ചിത്രകാരന്മാർ പങ്കെടുക്കുകയും ലൈവ് ആയി ചിത്രം വരയ്ക്കുകയും, കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു,ശേഷം ഈ ചിത്രങ്ങൾ ലേലത്തിൽ വച്ച് അർഹരായ കുട്ടികൾക്ക് സഹായ ധനമായി നൽകുന്നു.

Advertisements

സ്കൂൾ പ്രിൻസിപ്പൽ നിയാസ് എം എച്ച്,എസ്.എം.സി ചെയർമാൻ ജനീവ് പി ജി , സലാഹുദ്ദീൻ, പിടിഎ പ്രസിഡണ്ട് രാധിക ഷിബു, സ്റ്റാഫ് സെക്രട്ടറി ബിജു എ പി എന്നിവർ പങ്കെടുക്കുന്നതാണ്.

Hot Topics

Related Articles