തൊടുപുഴ :
കരിങ്കുന്നം തട്ടാരത്തിട്ട
സ്വദേശി കുന്നേൽ ഷിൻസിനെ (22) കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസ് ഉൾപ്പെടെ 12 ൽ പരം കേസുകളിൽ പ്രതിയാണ് ഷിൻസ്. ഇടുക്കി ജില്ലാ പൊലീസ് മേധാവി, തൊടുപുഴ ഡി. വൈ. എസ്. പി എന്നിവർ പ്രതിയെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ അടക്കണമെന്നുള്ള ശുപാർശ കളക്ൾക്ക് സമർപ്പിച്ചിരുന്നു. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് 6 മാസക്കാലം തടവിൽ വെക്കാൻ കളക്ടർ ഇന്നലെ പൊലീസിന് ഉത്തരവ് നൽകിയിരുന്നു. മുട്ടം എസ് എച്ച് ഒ വി ശിവകുമാർ,എസ് ഷാജഹാൻ, സി പി ഒ മാരായസുധീഷ്, രാം കുമാർ, സുമേഷ്, അരുൺഎന്നിവരുടെ നേതൃത്വത്തിലാണ് മലങ്കരഎസ്റ്റേറ്റ്തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം സ്വന്തം ജില്ലക്ക് പുറത്തുള്ള ജയിലടക്കണമെന്നതിനാൽ തൃശൂർ ജയിലിലേക്കാണ് മാറ്റിയത്.
കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
Advertisements