മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉജ്വല വിജയവുമായി തലയും സംഘവും. ഹൈദരാബാദിനെതിരായ ചെന്നൈ ഉജ്വല വിജയം സ്വന്തമാക്കിയത്. ഋതുരാജ് ഗേദ് വാക്കിന്റെ 99 ന്റെ മികവിൽ 203 എന്ന മാന്ത്രിക സംഖ്യ പടത്തുയർത്തിയ ചെന്നൈ, ഹൈദരാബാദിനെ എറിഞ്ഞ് ഒതുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കിയത് 202 എന്ന സ്കോർ ഉയർത്തിയത്.
ഋതുരാജിനൊപ്പം ഡെവോൺ കോൺവേ 85 റണ്ണെടുത്തു. മറുപടി ബാറ്റിംങിനിറങ്ങിയ ഹൈദരാബാദിനായി അഭിഷേക് ശർമ്മയും (39), കെയിൻ വില്യംസണും (47) മികച്ച തുടക്കം നൽകിയെങ്കിലും മറ്റാർക്കും അത് മുതലെടുക്കാൻ സാധിച്ചില്ല. 33 പന്തിൽ 64 റണ്ണടിച്ച് നിക്കോളാസ് പൂരാൻ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും, 13 റൺ അകലെ വിജയം ചെന്നൈയ്ക്കൊപ്പം നിന്നു.