കൊച്ചി: മധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന് ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും.എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്കരിക്കും.ജബല്‍പൂരിലുള്ള നിര്‍മലിന്റെ ഭാര്യ ഗോപി ചന്ദ്രയും മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് കൊച്ചിയിലെത്തും. വ്യാഴാഴ്ച ഉച്ചയോടെയാണ് നിര്‍മലിന്റെ മൃതദേഹം കണ്ടെത്തിയത്. യമുന നദിയുടെ തീരപ്രദേശമായ പട്നയില്‍ നിന്ന് കണ്ടെത്തുകായിരുന്നു. പ്രളയമുന്നറിയിപ്പ് അറിയാതെ നിര്‍മല്‍ കാറില്‍ യാത്ര ചെയ്തതാണ് അപകടത്തിന് കാരണം.ഓഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് ജോലി സ്ഥലത്തേക്ക് കാറില്‍ പോകുമ്ബോഴാണ് കാണാതായത്. നിര്‍മല്‍ കാറില്‍ സഞ്ചരിക്കുമ്ബോള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ടതായാണ് സംശയം.ഇദ്ദേഹം സഞ്ചരിച്ച കാര്‍ തകര്‍ന്ന നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ പച്മഡിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വെള്ളത്തില്‍ ഒഴുകിപ്പോയ വാഹനം തകര്‍ന്ന നിലയിലായിരുന്നു. ഈ കാര്‍ കണ്ടെത്തിയതിന്റെ തൊട്ടടുത്ത് നിന്നുതന്നെയാണ് മൃതദേഹം ലഭിച്ചത്.