ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നടൻ വിജയകാന്ത് അന്തരിച്ചു. ഡിഎംഡിഎ പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന വിജയകാന്ത് രണ്ട് തവണ തമിഴ്‌നാട് എംഎൽഎയുമായിരുന്നു. നൂറ്റമ്പതിലേറെ സിനിമകളിൽ അഭിനയിച്ചു. രണ്ടു മാസത്തോളമായി ഇദ്ദേഹം കൊവിഡ് ബാധിച്ച് ചെന്നൈയിൽ ചികിത്സയിലായിരുന്നു. പുരട്ചി കലൈഞ്ജർ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ചെന്നൈയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചിരിക്കുന്നത്.
Advertisements