ചങ്ങനാശ്ശേരിയില്‍ നിന്നും ജാഗ്രതന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍
ചങ്ങനാശ്ശേരി: ബൈപാസില്‍ മോര്കുളങ്ങരയ്ക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടയിടിച്ച് അപകടം. തെങ്ങണ സ്വദേശികളായ ഫിലിപ്സ്, നോബിന് എന്നിവര്‍ സഞ്ചരിച്ച ചുവപ്പ് സ്വിഫ്റ്റ് കാറും റാന്നി സ്വദേശിനികളായ മൂന്ന് സ്ത്രീകള്‍ സഞ്ചരിച്ച വെളുപ് സ്വിഫറ്റ് കാറും കൂട്ടയിടിച്ചാണ് അപകടമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ച് പേരെയും ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പുരുഷന്മാരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്ത്രീകളെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്കും മാറ്റി. നോബിന്റെ പരിക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ഫിലിപ്സ് ഓടിച്ച കാര്‍ സ്ത്രീകള്‍ സഞ്ചരിച്ച കാറിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ സ്ത്രീകളുടെ കാര്‍ ബൈപാസിന് സമീപത്തെ മരങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറി. കാറിനുള്ളില്‍ കുടുങ്ങിപ്പോയ സ്ത്രീകളെ ചങ്ങനാശ്ശേരി പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഫിലിപ്സ് മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ചങ്ങനാശ്ശേരി പൊലീസും ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായതെന്ന് നാട്ടുകാര്‍ പറഞ്ഞു.