മണിമല റോഡില്‍ ശാസ്താംകാവിന് സമീപം കാറിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു

നെടുംകുന്നം: കാറിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു. മണിമല റോഡില്‍ ശാസ്താകാംവിന് സമീപമായിരുന്നു സംഭവം. പുതുപ്പള്ളിയില്‍ നിന്നും മുണ്ടത്താനത്തേക്ക് പോയ രാജമറ്റം സ്വദേശിയുടെ കാറിന്റെ ചില്ലാണ് കല്ലേറില്‍ തകര്‍ന്നത്. റോഡരികില്‍ നിന്നും ആരോ കല്ലെറിയുകയായിരുന്നു. കാറിന്റെ മുന്‍വശത്തെ ചില്ല് കല്ലേറില്‍ തകര്‍ന്നു. കാര്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വാഹനത്തിന് ഏഴായിരം രൂപയുടെ നഷ്ടമുണ്ട്. കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കി.

Advertisements

Hot Topics

Related Articles