ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ച് കത്തിനശിച്ചു; വീഡിയോ കാണാം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം റോഡിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഗണർ കാർ ആണ് പൂർണമായും കത്തി നശിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രികർ പരിക്കേൽക്കാതെ രക്ഷപെട്ടു.

Advertisements

ശനിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിൽ രാവിലെ എട്ടരയോടെയാണ് കാർ കത്തി നശിച്ചത്. കാറിൽ നിന്നും തീ ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.

Hot Topics

Related Articles