സിനിമ, ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി ശശി(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ ദാമോദറിന്റെ മകനാണ്.
കെ പി ശശിയുടെ ‘ഇലയും മുള്ളും’ എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സാമൂഹികവും മാനസികവുമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളി സ്ത്രീകളുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയായിരുന്നു ‘ഇലയും മുള്ളും’. റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് എന്നിവ ശ്രദ്ധേയമായ സിനിമകളാണ്. മുംബൈയിലെ ഫ്രീ പ്രസ്സ് ജേർണലിൽ കാർട്ടൂണിസ്റ്റായി ജോലി ചെയ്തിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാബ്രിക്കേറ്റഡ്, ലിവിങ് ഇൻ ഫിയർ, ലൈക്ക് ലീവ്സ് ഇൻ എ സ്റ്റോം, എ വാലി റെഫ്യൂസഡ് ടുഡേ എന്നിവ പ്രധാന ഡോക്യുമെന്ററികളാണ്. 2013ൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയായ ഫാബ്രിക്കേറ്റഡ് വലിയ ചർച്ചയായിരുന്നു. വിബ്ജ്യോർ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളാണ്