കലക്ടറേറ്റ് വളപ്പില്‍ പതിവായി അനധികൃത പാര്‍ക്കിങ് :ഡ്രൈവറെ കണ്ടെത്താന്‍ കാറ്റഴിച്ചു വിട്ട് പരീക്ഷണം

കാക്കനാട്: കലക്ടറേറ്റ് വളപ്പില്‍ പതിവായി അനധികൃത പാര്‍ക്കിങ് നടത്തുന്ന ടാക്‌സി കാറിന്റെ ഡ്രൈവറെ കണ്ടെത്താന്‍ ടയറുകളുടെ കാറ്റഴിച്ചു വിട്ടു.പഞ്ചര്‍ ഒട്ടിക്കാതെ ഇനി കാര്‍ എടുക്കാനാകില്ല. പഞ്ചര്‍ ഒട്ടിക്കല്‍ ജോലി നടക്കുമ്ബോള്‍ ഡ്രൈവറെ കയ്യോടെ പൊക്കാമെന്ന പ്രതീക്ഷയിലാണ് കലക്ടറേറ്റ് സുരക്ഷാ വിഭാഗം. കലക്ടറേറ്റിന്റെ വിവിധ ഇടങ്ങളിലായി നിത്യേന ഈ കാര്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്.ഓട്ടം കഴിഞ്ഞുള്ള സമയം സുരക്ഷിത ഇടമെന്ന കണക്കു കൂട്ടലിലാകാം പാര്‍ക്കിങ്. ഇതു മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതോടെയാണ് ഡ്രൈവറെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. കലക്ടറേറ്റ് വളപ്പില്‍ ഇട്ടിട്ടു പോകുന്ന കാര്‍ മണിക്കൂറുകള്‍ക്കു ശേഷം മിന്നല്‍ വേഗത്തിലാണ് എടുത്തു കൊണ്ടുപോകുന്നത്. ഇതുമൂലം ഡ്രൈവറെ താക്കീതു ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥ.

Advertisements

പഞ്ചറായ ടയര്‍ മാറിയിടാന്‍ സമയമെടുക്കുമെന്നതിനാല്‍ കാര്‍ പെട്ടെന്നു കൊണ്ടുപോകാനാകില്ലെന്നും ഡ്രൈവറെ കയ്യില്‍ കിട്ടുമെന്നുമാണ് സുരക്ഷാ വിഭാഗം പറയുന്നത്.

Hot Topics

Related Articles