കൊച്ചി: എറണാകുളം കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തില്‍ ബസ് യാത്രക്കാരിയായ സ്ത്രീ മരിച്ചിരുന്നു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. അപകടത്തില്‍ 22 പേർക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവർ നിഹാലിനെതിരെ ആണ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തത്.
ഇന്ന് രാവിലെ 7.30നായിരുന്നു കാക്കനാട് ജഡ്ജിമുക്കിലെ അപകടം. പൂക്കാട്ടുപടിയില്‍ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന സുല്‍ത്താൻ ബസ്സാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. ബസിലേക്ക് ഇടിച്ച ടോറസിന് പുറകില്‍ മറ്റൊരു ടോറസ് ലോറിയും വന്നിടിച്ചു. ബസ്സില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ അടക്കം 30ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ വരില്‍ ബിആൻഡ്ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14 പേരില്‍ ഒരാളായ നസീറയാണ് മരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരിയായ നസീറ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇവിടെ ചികിത്സയിലുള്ള യാത്രക്കാരിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കുണ്ട്. സണ്‍റൈസ് ആശുപത്രിയില്‍ ഏഴും മെഡിക്കല്‍ കോളേജില്‍ രണ്ടു പേരുമാണ് ചികിത്സയിലിലുള്ളത്. ഇതില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.