തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്‍പി പൂങ്കുഴലിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ചേർത്തല ഡിവൈഎസ്‍പി ബെന്നിയാണ് മുകേഷിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്‍റെയും അന്വേഷണ മേൽനോട്ടം എസ് പി പൂങ്കുഴലിക്കാണ്.
അതേസമയം, എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന മുറവിളി തുടരുമ്പോഴും നടിയുടെ ലൈംഗിക അധിക്ഷേപ പരാതി തള്ളി മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയിരിക്കുകയാണ് മുകേഷ്. കേസെടുക്കും മുമ്പ് ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയത്. പരാതി ശരിയല്ല. നേരത്തെ നടിയെ അറിയാമായിരുന്നു. നടി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതിൻ്റെ വാട്സ്ആപ്പ് സന്ദേശത്തിൻ്റെ തെളിവുണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോപണത്തില്‍ ആദ്യം പ്രതികരിക്കുമെന്ന് അറിയിച്ചെങ്കിലും നിയമോപദേശത്തെ തുടർന്ന് മുകേഷ് ഇന്നും മാധ്യമങ്ങൾക്ക് മുന്നിലെത്തിയില്ല. രാജിയിൽ സിപിഎം തീരുമാനമെടുക്കട്ടെയെന്ന് ഇതുവരെ പറഞ്ഞ പ്രതിപക്ഷ നേതാവ് നേതാവ് രാജിവെക്കുന്നതാണ് ഉചിതമെന്ന് ഇന്ന് പ്രതികരിച്ചു.