എടുത്തുചാടി നടപടികൾ വേണ്ടെന്ന് തീരുമാനം; മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിൽ കരുതലോടെ നീങ്ങാൻ കൊച്ചി പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തില്‍ കരുതലോടെ നീങ്ങാൻ കൊച്ചി പൊലീസ്. എടുത്ത് ചാടിയുള്ള നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. കോടതിയില്‍ നിന്ന് ഇതുവരെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

Advertisements

എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ കോടതി നിർദേശം ആശ്വാസകരമാണെന്ന് ഡിസിസി പ്രസിഡൻ്റ് ഷിയാസ് പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമരം ചെയ്യുന്നവർക്കെതിരെ മുഖ്യമന്ത്രി ക്വട്ടേഷൻ ഗുണ്ടയെ പോലെ അക്രമത്തിന് ആഹ്വാനം നല്‍കി. നിയമപരമായും രാഷ്ട്രീയപരമായും ശിക്ഷ വാങ്ങിച്ച്‌ കൊടുക്കാൻ മുന്നോട്ട് പോകും. കണക്ക് ചോദിക്കുന്ന ദിവസം വരും. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നും ജനാധിപത്യ മര്യാദ കാണിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.