കൊച്ചി : ബംഗാള്‍ നടി ശ്രീലേഖ മിത്ര പരാതി നല്‍കിയതിന് പിന്നാലെ മുൻകൂർ ജാമ്യത്തിന് സാധ്യത തേടി സംവിധായകൻ രഞ്ജിത്ത്. അഭിഭാഷകനായ രാമൻ പിള്ളയുമായി ചർച്ച നടത്തി. ശ്രീലേഖ മിത്രയുടെ പരാതിയില്‍ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. ആരോപണങ്ങളില്‍ സംവിധായകനോട് വിശദാകരണം തേടിയതായി ഫെഫ്ക അറിയിച്ചു.
354-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പായതിനാല്‍ സ്റ്റേഷൻ ജാമ്യം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് രഞ്ജിത്ത് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. രഞ്ജിത്ത് മാനനഷ്ടക്കേസ് നല്‍കാനും സാധ്യതയുണ്ട്. ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് കേരള ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ച് വിവാദങ്ങളില്‍ നിന്നൊഴിവായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യഘട്ടത്തില്‍ രഞ്ജിത്തിന് സംരക്ഷണ വലയം തീർക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമർശനം ഉയർന്നതോടെ ഗത്യന്തരമില്ലാതെ രഞ്ജിത്ത് സ്ഥാനമൊഴിയുകയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ കലാകാരൻ എന്ന സാംസ്കാരിക മന്ത്രി വിശേഷിപ്പിച്ച വിഖ്യാത സംവിധയകനാണ് പീഡനപരാതിയില്‍ നിന്ന് രക്ഷപ്പെടാൻ വഴി നോക്കുന്നത്.