ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. കോണ്‍ഗ്രസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ജനുവരി 15ന് രാഹുല്‍ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് കേസ്. ഇന്ത്യക്കെതിരെയാണ് യുദ്ധമെന്ന് രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസ് സ്റ്റേഷനില്‍ രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 152, 197 (1)d എന്നിവ പ്രകാരമാണ് കേസ്. ഭാരതത്തിന്റെ പരമാധികാ ഐക്യത്തെയും അഖണ്ഡതയേയും ശിഥിലമാക്കുന്ന പ്രവൃത്തി ചെയ്തെന്നാണ് കേസില്‍ പറയുന്നത്. ഇത് ജാമ്യമില്ലാക്കുറ്റമാണ്. മൊൻജിത് ചേതിയ എന്നയാളാണ് പരാതി നല്‍കിയത്. രാഹുലിന്റെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചുവെന്നും ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. അശാന്തിയും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന അപകടകരമായ പ്രസ്താവനയാണ് രാഹുല്‍ നടത്തിയതെന്നും, ഭരണകൂടത്തിന്റെ അധികാരം നിയമവിരുദ്ധമാണെന്ന പ്രതിച്ഛായ രാഹുല്‍ സൃഷ്ടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്നുണ്ടായ നിരാശയാണ് രാഹുലിന്റെ പരാമർശങ്ങള്‍ക്ക് പ്രേരണയായതെന്നും ചേതിയ ചൂണ്ടിക്കാട്ടി.
രാജ്യത്തിനെതിരെ പോരാടുമെന്ന വാക്കുകളാണ് രാഹുലിന് തിരിച്ചടിയായത്. “ബിജെപിയും ആർഎസ്‌എസും ഇന്ത്യയിലെ ഓരോ സംവിധാനങ്ങളും കൈയ്യടക്കിയെന്നും അതിനാല്‍ നമ്മുടെ പോരാട്ടം ബിജെപിയോടും ആർഎസ്‌എസിനോടും മാത്രമല്ല, ഇന്ത്യയ്‌ക്കെതിരെ കൂടിയാണ്” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.