തിരുവനന്തപുരം : കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് വീണ്ടും പരിഗണിക്കാനായി മാര്‍ച്ച് 24ലേക്ക് മാറ്റി. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4 ആണ് ഇന്ന് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി കോടതിയില്‍ ഹാജരായില്ല.
Advertisements
കേസിലെ ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 16ന് സുരേഷ് ഗോപി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. കുറ്റപത്രം റദ്ദ് ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. 2023 ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമെടുക്കുന്നതിനിടയിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.