കൊച്ചി : സിനിമാ ലൊക്കേഷൻ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ബലാത്സംഗ വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രല്‍ പൊലീസ് കേസ് എടുത്തത്.
ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ചന്ദ്രശേഖരൻ നടിയുടെ പരാതിക്ക് പിന്നാലെ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് വേണ്ടിയടക്കം നിരവധി കേസുകളില്‍ കോണ്‍ഗ്രസിനായി ചന്ദ്രശേഖരൻ കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇയാള്‍ക്ക് പുറമേ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു അടക്കം 7 പേര്‍ക്കെതിരെയാണ് പൊലീസില്‍ നടി പരാതി നല്‍കിയത്. ഇതില്‍ മുകേഷ്, ജയസൂര്യ, മളിയൻപിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.