ന്യൂയോർക്ക്: പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യൻ എഴുത്തുകാരൻ സല്‍മാൻ റുഷ്ദിയെ ന്യൂയോർക്കിലെ പ്രഭാഷണ വേദിയില്‍ കുത്തിക്കൊല്ലാൻ ശ്രമിച്ച അക്രമി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതി 27 കാരനായ യുഎസ് ലെബനീസ് പൗരൻ ഹാദി മതറിനുള്ള ശിക്ഷ അമേരിക്കൻ പ്രാദേശിക കോടതി ഏപ്രിലില്‍ വിധിക്കും. മുപ്പത് വർഷം എങ്കിലും തടവ് ശിക്ഷയ്ക്ക് ആണ് സാധ്യത.
2022 ഓഗസ്റ്റിലെ ആക്രമണത്തില്‍ സല്‍മാൻ റുഷ്ദിയുടെ കാഴ്ച ഭാഗികമായി നഷ്ടമായിരുന്നു. 15 തവണയാണ് അക്രമി റുഷ്ദിക്ക് മേല്‍ കത്തി കുത്തിയിറക്കിയത്. സ്റ്റേജിലുണ്ടായിരുന്ന അഭിമുഖക്കാരനായ ഹെൻറി റീസിനും പരിക്കേറ്റിരുന്നു. മരണത്തില്‍ നിന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പിന്നീട് റുഷ്ദി ‘നൈഫ്’ എന്ന പുസ്തകത്തിലൂടെ വിവരിച്ചിരുന്നു. റുഷ്ദിയുടെ വിവാദ നോവല്‍ ദി സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ച് 35 വർഷങ്ങള്‍ക്ക് ശേഷമായിരുന്നു ആക്രമണം.