കോട്ടയം: ഭൂരിപക്ഷം വരുന്ന പട്ടികജാതി അടക്കമുള്ള അവർണ്ണ ജാതിക്കാർ പല മേഖലയിലും പിന്തള്ളപ്പെട്ടു പോകുന്നുവന്നും , അതിന് പരിഹാരമാണ് ജാതി സെൻസസ് എന്നും കേരള വേലൻ ഏകോപന സമിതി സംസ്ഥാന നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മറ്റു ജനവിഭാഗങ്ങൾക്കൊപ്പം ലഭിക്കേണ്ട അധികാരാവകാശങ്ങളും സമ്പത്തും സാമൂഹിക അംഗീകാരങ്ങളും സംവരണ സമുദായങ്ങൾക്ക് ഇതേവരെ എത്ര മാത്രം ലഭിച്ചു എന്ന് അറിയുന്നതിന് ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരള വേലൻ ഏകോപന സമിതി ( കെ വി ഇ എസ് ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 15 ബുധനാഴ്ച രാവിലെ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ സംസ്ഥാന ഭാരവാഹികളായ കെ കെ ശശി. എം എസ് ബാഹുലേയൻ, സി കെ അജിത് കുമാർ ആർ മുരളി, കമലാസനൻ പി ജി എന്നിവർ അറിയിച്ചു.
തിരുവനന്തപുരം മ്യൂസിയം ജംഷനിൽ നിന്നും രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാർച്ചിൽ സംസ്ഥാനത്തിൻറെ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുക്കുന്നതാണ്.
കേരള വേലൻ ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ സെക്രട്ടറിയോ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യും വൈസ് പ്രസിഡൻ്റ് കെ കെ ശശി അദ്ധ്യക്ഷനായിരിക്കും. സംഘടനാ നേതാക്കളായ സത്യരാജൻ വി.വി ആർ മുരളി, പ്രെഫ വി.പി വിജയൻ. സി.കെ അജിം കുമാർ, എം.എസ്.ബാഹുലേയൻ, സുരേഷ് മയിലാട്ടുപാറ, കൃഷ്ണൻ കുട്ടി വി.എൻ അനിഷ് കുമാർ ചിത്രം പാട്ട്, കമലാസനൻ പി.ജി തുടങ്ങിയവർ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഉടൻ നടപടി സ്വീകരിക്കുക ഹോം സർവ്വേ നിർത്തിവയ്ക്കുക, മുടങ്ങിക്കിടക്കുന്ന ഇ-ഗ്രാൻ്റ് ഉടൻ വിതരണം ചെയ്യുക. എയ്ഡ് മേഖലയിലെ നിയമനങ്ങൾ PSC യെ ഏൽപ്പിക്കുക. എല്ലാ വകുപ്പുകളിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുക, പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക. പി.എച്ച്.ഡി വിദ്യാർത്ഥികളുടെ മുടങ്ങിക്കിടക്കുന്ന ഫെല്ലോഷിപ്പ് ഉടൻ വിതരണം ചെയ്യുക. സംവരണം അട്ടിമറിച്ചുള്ള താളാലിക നിയമനം അവസാനിപ്പിക്കുക. പി ടി എ വഴി നടത്തുന്ന താല്ക്കാലിക അധ്യാപക നിയമനങ്ങൾ എംപ്ലോയിമെന്റ്റ് വഴിയാക്കുക തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയ്ക്കും നിവേദനം നൽകുന്നതാണെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.