കൊച്ചി: എംടി വാസുദേവന്‍ നായരുടെ പത്ത് കഥകള്‍ കോര്‍ത്തിണക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജിയില്‍ മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഉടന്‍ ആരംഭിക്കുന്നു. ഈ സിനിമയിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറപ്രവത്തകര്‍.
ഒമ്പത് മുതല്‍ 17 വയസ്സു വരെ പ്രായമുള്ള ആണ്‍കുട്ടികളെയും 40-70 വയസ്സ് പ്രായമുള്ള സ്ത്രീകളെയും 45-70 വയസ്സ് പ്രായമുള്ള പുരുഷന്മാരെയുമാണ് ആവശ്യം. താല്‍പ്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെര്‍ഫോമന്‍സ് വീഡിയോയുമടക്കാം അപേക്ഷിക്കുവാനും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികള്‍ [email protected] എന്ന വിലാസത്തിലേക്കും മുതിര്‍ന്നവര്‍ [email protected] എന്ന വിലാസത്തിലേക്കുമാണ് അപേക്ഷിക്കേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
30 മിനിറ്റ് ദൈര്‍ഘ്യമുള്ള 10 ഭാഗങ്ങളായിട്ടാണ് നെറ്റ്ഫ്ലിക്സ് ആന്തോളജി എത്തുക. അവയില്‍ ഷെര്‍ലോക് ഉള്‍പ്പെടെ ഏഴ് ഭാഗങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഫഹദ്, മോഹന്‍ലാല്‍, മമ്മൂട്ടി, ബിജു മേനോന്‍, ആസിഫ് അലി എന്നിവരും ആന്തോളജിയില്‍ അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്‍, ജയരാജ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ അണിയറയില്‍ പുരോഗമിക്കുകയാണ്. ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.