നാട്ടുകാരേ ഓടിവരണേ… ബോക്‌സോഫീസ് തൂക്കിയടിക്കാന്‍ പോകുന്നേ; സേതുരാമയ്യരുടെ ‘ഒഫീഷ്യല്‍ ലീക്കു’ മായി മമ്മൂട്ടി

കൊച്ചി: സിബിഐ അഞ്ചാം ഭാഗത്തിലെ ഒരു സ്റ്റില്ലുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.മുഖം വ്യക്തമാവാത്ത തരത്തില്‍ പിന്നില്‍ നിന്നുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ‘ഒഫിഷ്യല്‍ ലീക്ക്!’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. അജു വര്‍ഗീസ് മിന്നല്‍ മുരളിയിലെ ഹിറ്റ് ഡയലോഗായ നാട്ടുകാരേ ഓടിവരണേ എന്ന ടൈറ്റിലോടെയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Advertisements

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍ സിബിഐ. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറ്റാന്വേഷണസിനിമകളുടെ പുത്തന്‍ സാധ്യതകള്‍ കാണിച്ചുതന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കി നാല് തവണയാണ് മമ്മൂട്ടി സേതുരാമയ്യറായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

Hot Topics

Related Articles