മമ്മൂട്ടി, എസ് എൻ സ്വാമി, കെ മധു ടീം ഒന്നിച്ച സിബിഐ 5 ൻറെ തമിഴ് മൊഴിമാറ്റ പതിപ്പ് ടെലിവിഷൻ പ്രീമിയറിന്. സീ തമിഴ് ചാനലിലൂടെ നവംബർ 13 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ചിത്രം കാണാനാവുക. ഈ വർഷം മമ്മൂട്ടിയുടെ രണ്ടാമത്തെ തിയറ്റർ റിലീസ് ആയ, ഭീഷ്മ പർവ്വത്തിനു ശേഷം എത്തിയ ചിത്രമായിരുന്നു സിബിഐ 5. ജനപ്രിയ സിനിമാ ഫ്രാഞ്ചൈസിയുടെ അഞ്ചാം പതിപ്പ് എന്ന നിലയിൽ വൻ പ്രീ റിലീസ് ഹൈപ്പുമാണ് ചിത്രത്തിന് ലഭിച്ചത്. മെയ് 1 ന് ആയിരുന്നു റിലീസ്.
എന്നാൽ റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ബോധപൂർവ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്നായിരുന്നു ഇതിനെക്കുറിച്ച് സംവിധായകൻ കെ മധുവിൻറെ പ്രതികരണം. ചിത്രം വിജയം നേടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആദ്യ 9 ദിനങ്ങളിൽ നിന്ന് 17 കോടിയാണ് ചിത്രം വിദേശ മാർക്കറ്റുകളിൽ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുകേഷ്, സായ്കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. വിക്രമായി ജഗതി ശ്രീകുമാറിനെ സ്ക്രീനിൽ വീണ്ടും അവതരിപ്പിച്ചത് തിയറ്ററുകളിൽ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒടിടി റിലീസിൽ മികച്ച കാഴ്ചയും നേടിയിരുന്നു ചിത്രം. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം അവരുടെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റിൽ ഒന്നാമത് എത്തിയിരുന്നു.