മമ്മൂട്ടി നായകനായി എത്തിയ സിബിഐ ത്രില്ലർ സീരീസിനു കാലം എത്ര കഴിഞ്ഞാലും ആരാധകർക്ക് ഒരു കുറവുമില്ല. സിബിഐയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയ ബ്രെയിൻ സീരിയസിനു ശേഷം ‘സിബിഐ ഡയറിക്കുറിപ്പി’ന് ആറാം ഭാഗമുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ കെ മധു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. മസ്ക്കറ്റിൽ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ വാർഷികാഘോഷ പരിപാടിയിലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിനിമയുടെ മറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ‘സിബിഐ 5 ദ ബ്രെയ്ൻ’ ആയിരുന്നു ഈ സീരീസിലെ അവസാന ചിത്രം. എസ് എൻ സ്വാമി ഒരുക്കിയ തിരക്കഥയിൽ സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവായിരുന്നു സിബിഐയുടെ അഞ്ചാം ഭാഗം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1988-ൽ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ‘ജാഗ്രത’ എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി. പിന്നീട് 2004-ലാണ് ‘സേതുരാമയ്യർ സിബിഐ’ എത്തുകയും 2005-ൽ ‘നേരറിയാൻ സിബിഐ’ റിലീസും ചെയ്തു. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തമാണ്.