റിമാൻഡിൽ കഴിയുന്ന ദില്ലി മുൻ മന്ത്രി സത്യേന്ദ്ര ജയിനിനെതിരെ സിബിഐ അന്വേഷണം; ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

ദില്ലി: ആം ആദ്മി പാർട്ടി നേതാവും ദില്ലി മുൻ മന്ത്രിയുമായ സത്യേന്ദ്ര ജയിനെതിരെ പുതിയ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലില്‍ മികച്ച സൗകര്യം ഒരുക്കാൻ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. സത്യേന്ദ്ര ജയിൻ ജയില്‍ മന്ത്രിയായിരുന്ന സമയത്ത് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ് സത്യേന്ദ്ര ജയിൻ.

Advertisements

അതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വത്തില്‍ നാളെ രാം ലീല മൈതാനിയില്‍ റാലി നടക്കും. മല്ലികാർജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി, ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി, കെ രാജ, ശരദ് പവാർ ഉള്‍പ്പെടെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. കെജ്രിവാള്‍ അറസ്റ്റിലായ സംഭവത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍ പ്രതികരിച്ചു. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. കെജ്രിവാളിനെ ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലുള്‍പ്പെട്ട ഗോവയിലെ നേതാക്കള്‍ക്കൊപ്പം ഇരുത്തി ദില്ലി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.