ദില്ലി: 2024-25 അധ്യയന വർഷത്തിലെ 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷാ തിയ്യതി സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15 നാണ് പരീക്ഷകള്‍ തുടങ്ങുക.
സിബിഎസ്‌ഇ പത്താം ക്ലാസില്‍ ആദ്യ പരീക്ഷ ഇംഗ്ലീഷാണ്.
പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി മാർച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനാണ് അവസാനിക്കുക. 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങളും സിബിഎസ്‌ഇ പുറത്തുവിട്ടു. പത്താം ക്ലാസിലേക്കുള്ള പ്രായോഗിക പരീക്ഷകള്‍ 2025 ജനുവരി 1 നും 12 ക്ലാസിലേക്കുള്ള പരീക്ഷകള്‍ ഫെബ്രുവരി 15 നും ആരംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്‌സ്‌റ്റേണല്‍ എക്‌സാമിനറുടെ മേല്‍നോട്ടത്തിലാണ് 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുക. പത്താം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷ അതത് സ്‌കൂളുകളിലെ അധ്യാപകരുടെ സാന്നിധ്യത്തില്‍ നടത്തും.